നീൽ ആംസ്ട്രോങ്

അമേരിക്കൻ ബഹിരാകാശ സഞ്ചാരിയും ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ മനുഷ്യനും ആണ് നീല്‍ ആംസ്ട്രോ

ഒരു മുൻ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയും ടെസ്റ്റ് പൈലറ്റും സർവകലാശാല അദ്ധ്യാപകനും യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേന പൈലറ്റും ആയിരുന്നു നീൽ ആൽഡെൻ ആംസ്ട്രോങ്. 1930 ആഗസ്റ്റ് 5൹ അമേരിക്കയിലെ ഓഹിയോക്കടുത്തുള്ള വാപ്പാക്കൊനേറ്റ എന്ന സ്ഥലത്തായിരുന്നു ജനനം[1]. ചന്ദ്രനിൽ കാലുകുത്തിയ ആദ്യത്തെ മനുഷ്യനാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ പ്രഥമബഹിരാകാശയാത്ര 1966ൽ ജെമിനി 8 എന്ന ബഹിരാകാശവാഹനത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ബഹിരാകാശയാത്ര അപ്പോളൊ 11ൽ മിഷൻ കമാന്റർ പദവിയിൽ ചന്ദ്രനിലേക്കുള്ള യാത്രയായിരുന്നു. 1969 ജൂലൈ 20ന് ഇദ്ദേഹവും ബസ് ആൽഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങി 2.5 മണിക്കൂർ അവിടെ ചെലവഴിച്ചു. ആസമയത്ത് മൈക്കിൾ കോളിൻസ് വാഹനത്തിൽ ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ടിരുന്നു. 1978 ഒക്ടോബർ 1ന് ഇദ്ദേഹത്തിന് കോൺഗ്രഷനൽ സ്പേസ് മെഡൽ ഓഫ് ഓണർ ലഭിച്ചു.

Neil Alden Armstrong
(retired USN)/NASA Astronaut
ദേശീയതAmerican
സ്ഥിതിRetired astronaut
മുൻ തൊഴിൽ
Test pilot
ബഹിരാകാശത്ത് ചെലവഴിച്ച സമയം
8 days, 14 hours and 12 minutes
തിരഞ്ഞെടുക്കപ്പെട്ടത്1958 MISS; 1960 Dyna-Soar; 1962 NASA Astronaut Group 2
ദൗത്യങ്ങൾGemini 8, Apollo 11
ദൗത്യമുദ്ര

ബഹിരാകാശസഞ്ചാരിയാവും മുമ്പ് ആംസ്ട്രോങ് യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേനയിലായിരുന്നു. കൊറിയൻ യുദ്ധത്തിൽ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. യുദ്ധത്തിനുശേഷം നാഷണൽ അഡ്വൈസറി കമ്മിറ്റി ഫോർ എയറോനോട്ടിക്സ് (NACA) ഹൈ സ്പീഡ് ഫ്ലൈറ്റ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചു. അവിടെ അദ്ദേഹം പല വിമാനങ്ങളിലായി 900ത്തിലധികം ആകാശയാത്രകൾ നടത്തി. ഗവേഷക പൈലറ്റ് എന്ന നിലയിൽ എഫ്-100 സൂപ്പർ സേബർ എ ആന്റ് സി എയർക്രാഫ്റ്റ്, എഫ്-101 വൂഡൂ, ലോക്ഹീഡ് F-104എ സ്റ്റാർഫൈറ്റർ എന്നിവയിൽ പ്രൊജക്ട് പൈലറ്റ് ആയി പ്രവർത്തിച്ചു. ബെൽ എക്സ്-1ബി, ബെൽ എക്സ്-5, നോർത്ത് അമേരിക്കൻ എക്സ്-15, എഫ്-105 തണ്ടർചീഫ്, എഫ്-106 ഡെൽറ്റ ഡാർട്ട്, B-47 സ്ട്രാറ്റോജെറ്റ്, കെസി-135 സ്ട്രാറ്റോടാങ്കർ, പാർസെവ് എന്നീ വിമാനങ്ങളും പറത്തിയിട്ടുണ്ട്. 2012 ഓഗസ്റ്റ് 25-ന് അന്തരിച്ചു[2].

  1. Astronaut Neil A. Armstrong
  2. "നീൽ ആംസ്‌ട്രോങ് അന്തരിച്ചു". Archived from the original on 2012-08-25. Retrieved 2012-08-26.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
മുൻഗാമി സിൽവാനസ് തേയർ അവാർഡ് ലഭിച്ചയാൾ
1971
പിൻഗാമി