എവിടെ നിന്നും പഠിപ്പിക്കൂ

വിദ്യാർത്ഥികളുടെ പഠനത്തിനു ആവശ്യമായ ടൂളുകളും, ടിപ്സുകളും അധ്യാപകർക്കും കുടുംബങ്ങൾക്കും നൽകുന്നു.

  • Google
  • UNESCO

നിങ്ങൾക്ക് ഇണങ്ങിയ ടൂളുകൾ തിരഞ്ഞെടുക്കുക

അദ്ധ്യാപകർക്കുള്ളത്
സ്‌കൂളുകൾക്കുള്ളത്
കുടുംബങ്ങൾക്കുള്ളത്

അദ്ധ്യാപകർക്കുള്ളത്

Google Workspace for Education അക്കൗണ്ട് ഇല്ലേ? ഞങ്ങളുടെ ടൂളുകള്‍ അടങ്ങിയ സ്യൂട്ടില്‍ നിങ്ങളുടെ അഡ്മിനിസ്ട്രേറ്റര്‍ക്ക് എങ്ങനെ പണച്ചിലവില്ലാതെ സൈൻ അപ്പ് ചെയ്യാമെന്നറിയാന്‍ സ്കൂള്‍സ് ടാബ് പരിശോധിക്കുക

ഏറ്റവും പുതിയ

  • അധ്യാപനത്തെയും പഠനത്തെയും പിന്തുണയ്‌ക്കുന്നതിനുള്ള പുതിയ Google Meet ഫീച്ചേഴ്സുകൾ

    റിമോട്ട് അല്ലെങ്കിൽ ഹൈബ്രിഡ് പഠന പരിതസ്ഥിതികളിൽ മോഡറേഷനും ഇടപഴകലും മെച്ചപ്പെടുത്താൻ അധ്യാപകരെ സഹായിക്കുന്നതിന് ഈ വർഷാവസാനം സമാരംഭിക്കുന്ന പുതിയ Google Meet ഫീച്ചേഴ്സുകളെ കുറിച്ച് അറിയുക.

    കൂടുതൽ അറിയുക
  • Assignments ഇപ്പോൾ എല്ലാവർക്കും ലഭ്യമാണ്

    വിദ്യാർത്ഥികളുടെ പ്രവർത്തി വിതരണവും, വിശകലനവും, ഗ്രേഡും ചെയ്യുന്നതിന് വേഗത്തിലും ലളിതവുമായ മാർഗ്ഗം അധ്യാപകർക്ക് നൽകുന്ന പഠന നിയന്ത്രണ സംവിധാനത്തിനുള്ള ഒരു ആപ്ലിക്കേഷനാണ് Assignments - എല്ലാം Google Workspace ന്‍റെ സഹകരണശക്തിയിലൂടെ.

    കൂടുതൽ അറിയുക
  • ക്ലാസുകൾ നിയന്ത്രിക്കാൻ സഹായിക്കുന്ന പുതിയ Classroom ഫീച്ചേഴ്സുകൾ

    ക്ലാസ് സൃഷ്ടിക്കൽ മെച്ചപ്പെടുത്തുന്നതിനും, അസൈൻമെന്‍റുകൾ ട്രാക്കു ചെയ്യുന്നതിനും ഉപയോഗം നന്നായി മനസ്സിലാക്കുന്നതിനും സഹായിക്കുന്ന പുതിയ ഫീച്ചേഴ്സുകൾ. കൂടാതെ, ആദ്യതവണ ഉപയോക്താക്കൾക്കായി പുതിയ ഉപായങ്ങൾ.

    കൂടുതൽ അറിയുക

വീഡിയോ കോളുകൾ ഉപയോഗിച്ച് എനിക്ക് എങ്ങനെ വിദൂരമായി പഠിപ്പിക്കാം?

  • വീഡിയോ കോളിംഗിനായി നിങ്ങളുടെ വീട് സജ്ജീകരിക്കുക

    ശക്തമായ വെെഫെെ സിഗ്‌നൽ, നല്ല വെളിച്ചം, വ്യക്തമായ പശ്ചാത്തലം എന്നിവ ലഭ്യമായ ഒരിടം കണ്ടെത്തൂ.

  • നിങ്ങളുടെ ക്ലാസിലുള്ളവരുമായി വീഡിയോ കോൾ ചെയ്യൂ

    Google Meet ഉപയോഗിച്ച് വീഡിയോ കോളുകൾ ചെയ്യുവാനും, ക്ലാസിലെ മൊത്തം ആളുകളെ അതിലേക്ക് ക്ഷണിക്കുവാനും നിങ്ങൾക്ക് സാധിക്കും

    ട്യൂട്ടോറിയൽ
    തുറക്കുക
  • പെട്ടെന്ന് പ്ലേബാക്ക് ചെയ്യുന്നതിനായി നിങ്ങളുടെ പാഠങ്ങൾ റെക്കോർഡ് ചെയ്യൂ

    പാഠങ്ങൾ റെക്കോർഡ് ചെയ്യൂ. അപ്പോൾ നിങ്ങളുടെ വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും അത് പിനീട് കാണുവാൻ സാധിക്കും.

    ട്യൂട്ടോറിയൽ
    തുറക്കുക
  • നിങ്ങളുടെ പാഠങ്ങൾ തത്സമയം സ്‌ട്രീം ചെയ്യൂ

    ദുർബലമായ ഇന്റർനെറ്റ് കണക്ഷനുകളിലെ ബാൻഡ്‌വിഡ്‌ത്ത് തത്സമയ സ്‌ട്രീമിംഗ് സംരക്ഷിക്കുന്നു. വിദ്യാർത്ഥികൾക്ക് പിന്നീട് ആക്‌സസ് ചെയ്യുന്നതിന് പാഠങ്ങൾ റെക്കോർഡ് ചെയ്‌ത് ക്ലാസ്‌ റൂമിൽ പോസ്‌റ്റ് ചെയ്യൂ.

    ട്യൂട്ടോറിയൽ
    തുറക്കുക

ഒരു വെർച്വൽ ക്ലാസ് റൂം ഞാൻ എങ്ങനെ മാനേജ് ചെയ്യും?

  • Google ക്ലാസ്‌ റൂമിലെ നിങ്ങളുടെ ആദ്യത്തെ അസെെൻമെന്റ് എഴുതി നോക്കൂ

    അസെെൻമെന്റുകൾ എഴുതാനും ഓർഗനെെസ് ചെയ്യാനും ഫീഡ്‌ബാക്ക് നൽകാനും ക്ലാസിലുള്ളവരുമായി ആശയവിനിമയം നടത്താനും അദ്ധ്യാപകരെ Google ക്ലാസ് റൂം സഹായിക്കുന്നു.

    ട്യൂട്ടോറിയൽ
    തുറക്കുക
  • ഒരു Indian സ്കൂളിന് Google Workspace എങ്ങനെ സെറ്റ് അപ്പ് ചെയ്‌യാമെന്നതിന്റെ ഉദാഹരണം

    ഒരു സ്കൂൾ അദ്ധ്യാപകൻ Google Workspace-ലെ വിവിധ ടൂളുകൾ എങ്ങനെ ഉപയോഗിക്കുന്നു എന്ന് കണ്ട് മനസ്സിലാക്കാം

    ട്യൂട്ടോറിയൽ
  • Google Slides ഉപയോഗിച്ച് നിങ്ങളുടെ പാഠങ്ങളുടെ രൂപഘടന തയ്യാറാക്കൂ

    Google Slides ഉപയോഗിക്കുന്നത് വഴി വ്യത്യസ്‌ത രീതിയിലുള്ള അവതരണ തീമുകൾ, ആനിമേഷനുകൾ എന്നിവയും വീഡിയോകൾ ഉൾപെടുത്തി നിങ്ങളുടെ പാഠങ്ങൾക്ക് പുതുജീവൻ നൽകുവാനും സാധിക്കുന്നു

    ട്യൂട്ടോറിയൽ
    തുറക്കുക
  • Google Docs സൃഷ്‌ടിക്കുക, പങ്കിടുക, എഡിറ്റ് ചെയ്യുക

    ഒരൊറ്റയിടത്ത് വെച്ച് ഡോക്യുമെന്റുകൾ സൃഷ്‌ടിക്കാനും എഡിറ്റ് ചെയ്യാനും പങ്കിടാനും അച്ചടിക്കാനും സൗകര്യമുള്ള Google Docs-മായി തത്സമയം സഹകരിക്കൂ.

    ട്യൂട്ടോറിയൽ
    തുറക്കുക

പാഠങ്ങൾ എങ്ങനെ എല്ലാവർക്കും ആക്‌സസ് ചെയ്യാവുന്നതാക്കി മാറ്റാം?

  • തത്സമയ ക്യാപ്‌ഷനുകൾ ഉപയോഗിക്കൂ

    ബധിരരോ കേൾവിശക്തി കുറഞ്ഞവരോ ആയ വിദ്യാർത്ഥികളെ പിന്തുണയ്‌ക്കാൻ അല്ലെങ്കിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വിദ്യാർത്ഥികളെ സഹായിക്കാൻ Meet-ലും Slides-ലും ഉള്ള അടിക്കുറിപ്പുകൾ ഉപയോഗിക്കുക.

    ട്യൂട്ടോറിയൽ
    തുറക്കുക
  • വാചകങ്ങൾ ഉറക്കെ വായിക്കാൻ സ്‌ക്രീൻ റീഡർ ഉപയോഗിക്കുക

    അന്ധരോ കാഴ്‌ച ശക്തി കുറഞ്ഞവരോ ആയ വിദ്യാർത്ഥികൾക്ക് Chromebooks, Google Workspace എന്നിവയിലെ ബിൽറ്റ്-ഇൻ സ്‌ക്രീൻ റീഡർ ഉപയോഗിക്കുക.

    ട്യൂട്ടോറിയൽ
    തുറക്കുക
  • Chromebook-ലെ ഉപയോഗസഹായി ഫീച്ചറുകളെക്കുറിച്ച് മനസ്സിലാക്കുക

    Chromebooks-ൽ ഇൻസ്‌റ്റാൾ ചെയ്‌തിരിക്കുന്ന ഉപയോഗസഹായി ഫീച്ചറുകൾ എങ്ങനെ ഉപയോഗിക്കാമെന്ന് നിങ്ങളുടെ വിദ്യാർത്ഥികളെ പഠിപ്പിക്കുക.

    ട്യൂട്ടോറിയൽ
    തുറക്കുക
  • Google Workspace-ലെ ഉപയോഗസഹായി ഫീച്ചറുകളെക്കുറിച്ച് മനസ്സിലാക്കുക

    വോയ്‌സ് ടെെപ്പിംഗ്, ബ്രെയ്‌ലി പിന്തുണ പോലുള്ള, Google Workspace-ലെ സഹായ സാങ്കേതികവിദ്യ ഉപയോഗിക്കാൻ നിങ്ങളുടെ വിദ്യാർത്ഥികളെ പഠിപ്പിക്കുക.

    ട്യൂട്ടോറിയൽ
    തുറക്കുക

എന്റെ വിദ്യാർത്ഥികളെ എങ്ങനെ കർമ്മനിരതരാക്കാം?

  • YouTube പഠന ഹബ്

    വരും നാളുകളിലെ പഠനം രസകരവും ആനന്ദകരവുമാക്കുന്നതിനു അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കൾക്കുമുള്ള വിവരങ്ങളും പ്രവർത്തനങ്ങളും

    തുറക്കുക
  • 1:1 സമയം ക്രമീകരിക്കുക

    വിദ്യാർത്ഥികൾക്ക് നിങ്ങളുമായി ഓരോരുത്തരായോ ഗ്രൂപ്പായോ ഉള്ള സെഷനുകൾ നടത്താൻ കഴിയുന്നതിന് Google Calendar-ൽ അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകൾ സജ്ജീകരിക്കുക.

    ട്യൂട്ടോറിയൽ
    തുറക്കുക
  • Read Along

    കുട്ടികളെ വായന പഠിക്കാനും പരിശീലിക്കാനും പ്രോത്സാഹിപ്പിക്കുന്ന സംഭാഷണം ആസ്‌പദമാക്കിയുള്ള ഒരു വായന ആപ്പ് ആണ് ഇത്

    തുറക്കുക
  • Google ആർട്സ്‌ ആൻഡ് കൾചർ

    ലോകത്തിലെ ഏറ്റവും പ്രശസ്തമായ മ്യൂസിയങ്ങളിൽ ടൂർ നടത്തി , കലയെയും ചരിത്രത്തെയും കുറിച്ച് മനസിലാക്കുകയും ലോകത്തിലെ അത്ഭുതങ്ങൾ കാണുകയും ചെയ്യുക

    തുറക്കുക

സ്‌കൂളുകൾക്കുള്ളത്

ഈ സൈറ്റിലുള്ള നിർദ്ദേശങ്ങൾ പരീക്ഷിക്കുന്നതിന് നിങ്ങള്‍ക്ക് ഒരു Google Workspace for Education അക്കൗണ്ട് ആവശ്യമാണ്. ആഗോള തലത്തിൽ യോഗ്യതയുള്ള സ്‌കൂളുകൾക്ക് Google Workspace for Education പണച്ചിലവൊന്നും കൂടാതെ തന്നെ ലഭ്യമാണ്.

എന്‍റെ സ്കൂളിന് Google Workspace for Education എങ്ങനെ കിട്ടും?

  • ഘട്ടം 1 - സെെൻ അപ്പ് ചെയ്യുക

    നിങ്ങളുടെ സ്‌കൂളിനുള്ള സെെൻ അപ്പ് ഫോം പൂർത്തിയാക്കുക. നിങ്ങളുടെ സ്വന്തം ഡൊമെയ്‌ൻ പരിശോധിച്ചുറപ്പിക്കുക. അനുമതി ലഭിക്കാൻ കുറച്ച് ദിവസമെടുത്തേക്കാം, ദയവായി ക്ഷമിക്കുക.

    ട്യൂട്ടോറിയൽ
    സെെൻ അപ്പ് ചെയ്യുക
  • ഘട്ടം 2 - ഉപയോക്താക്കളെ സൃഷ്‌ടിച്ച് ഘടന നിർവചിക്കുക

    ക്രമീകരണവും നയങ്ങളും പ്രയോഗിക്കുന്നതിനുള്ള ഓർഗനെെസേഷന്റെ ഘടന തീരുമാനിച്ച് ഉപയോക്താക്കളുടെ csv ഫയൽ അപ്‌ലോഡ് ചെയ്യുക.

    ട്യൂട്ടോറിയൽ
    തുറക്കുക
  • ഘട്ടം 3 - ക്രമീകരണം കോൺഫിഗർ ചെയ്യുക

    ഏതെല്ലാം ഉപയോക്താക്കൾക്ക് ഏതെല്ലാം സേവനങ്ങളിലേക്കാണ് ആക്‌സസ് ഉള്ളതെന്ന് തിരഞ്ഞെടുക്കുക കൂടാതെ അവയെ സുരക്ഷിതവും പരിരക്ഷിതവുമായി സൂക്ഷിക്കാൻ എളുപ്പത്തിൽ ക്രമീകരണം പ്രയോഗിക്കുക.

    ട്യൂട്ടോറിയൽ
    തുറക്കുക
  • ഘട്ടം 4 - പരിശീലനം നൽകുക

    പഠനം ഒരിക്കലും അവസാനിക്കുന്നില്ല. Google for Education Teacher Center എന്നതിലെ വിദ്യാഭ്യാസ പ്രവർത്തകർക്കായുള്ള സാങ്കേതികവിദ്യാ പരിശീലനവും വിഭവങ്ങളും അടുത്തറിയുക.

    തുറക്കുക

എന്റെ സ്കൂളിന് Chromebooks എങ്ങനെ ലഭിക്കും?

  • ഘട്ടം 1 – Chromebooks ഉം Chrome Education Upgrade ഉം വാങ്ങുക

    ആദ്യം, മാനേജ്മെന്‍റ് സോഫ്റ്റ്‌വെയറിനൊപ്പം Chromebooks വാങ്ങുന്നതിന് ഒരു Chromebook നിർമ്മാതാവ്, റീസെല്ലർ അല്ലെങ്കിൽ Google for Education ടീമിനെ ബന്ധപ്പെടുക.

    ഞങ്ങളെ ബന്ധപ്പെടുക
  • ഘട്ടം 2 - നിങ്ങളുടെ ഉപകരണങ്ങൾ എൻറോൾ ചെയ്ത് സെറ്റ്അപ്പ് ചെയ്യുക

    നിങ്ങളുടെ Chromebooks, Chrome Education Upgrade എന്നിവ ലഭിച്ച ശേഷം, അവ എൻറോൾ ചെയ്‌ത് സെറ്റ്അപ്പ് ചെയ്യുക, അല്ലെങ്കിൽ നിങ്ങളുടെ ഉപയോക്താക്കൾ നേരിട്ട് എൻറോൾ ചെയ്യുന്നതിനായി ആസൂത്രണം ചെയ്യുക.

    തുറക്കുക
  • ഘട്ടം 3 - നിങ്ങളുടെ ഉപകരണ പോളിസികളും ക്രമീകരണങ്ങളും നിയന്ത്രിക്കുക

    Google അഡ്‌മിൻ കൺസോൾ ഉപയോഗിച്ച് നിങ്ങൾക്ക് Wi-Fi സെറ്റിംഗ്സ്, മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യേണ്ട അപ്ലിക്കേഷനുകൾ തിരഞ്ഞെടുക്കൽ, Chrome ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ ഏറ്റവും പുതിയ വേര്‍ഷനിലേക്ക് ഓട്ടോ-അപ്‌ഡേറ്റ് ചെയ്യാൻ ഉപകരണങ്ങളെ നിർബന്ധിക്കുക എന്നിവ പോലുള്ള 200-ലധികം പോളിസി സെറ്റിംഗ്സ് കണ്‍ഫിഗര്‍ ചെയ്യാന്‍ കഴിയും.

    തുറക്കുക
  • ഘട്ടം 4 - Chromebooks വീട്ടിലേക്ക് കൊണ്ടുപോകുകയോ അല്ലെങ്കിൽ സ്കൂളിൽ സൂക്ഷിക്കുകയോ ചെയ്യുക

    വിദ്യാർത്ഥികളുടെ കൈവശം വീട്ടിലേക്ക് കൊടുത്തു വിടുന്നതിനായോ അല്ലെങ്കിൽ സ്‌കൂൾ ക്രമീകരണത്തിൽ പങ്കിടുന്നതിനായോ Chromebooks തയ്യാറാക്കുക.

    തുറക്കുക

കുടുംബങ്ങൾക്കുള്ളത്

സ്‌കൂളിലെ പ്രവർത്തനങ്ങൾ വീട്ടിൽ വെച്ച് നടക്കുന്നതിനാൽ വിദ്യാർത്ഥികൾ എന്നത്തേക്കാളും കൂടുതൽ സമയം ഇപ്പോൾ ഓൺലെെനിൽ ചെലവഴിക്കുന്നു.

എന്റെ കുട്ടി സ്‌‌കൂളിനായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയെക്കുറിച്ച് എനിക്ക് എങ്ങനെ മനസ്സിലാക്കാം?

  • Google-ന്റെ ടൂളുകളെക്കുറിച്ച് മനസ്സിലാക്കുക

    ക്രോംബുക്ക്സ് മുതല്‍ Google Workspace for Education വരെയുള്ള ഗൂഗിള്‍ ഉല്‍പ്പന്നങ്ങള്‍ അദ്ധ്യാപകരും വിദ്യാർത്ഥികളും എങ്ങനെ ഉപയോഗിക്കുന്നു എന്നറിയാൻ ഞങ്ങളുടെ രക്ഷിതാക്കൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വായിക്കുക.

    തുറക്കുക
  • വീട്ടിലെ ഉപയോഗത്തിനായി Chromebooks സജ്ജീകരിക്കുക

    വീട്ടിൽ ഉപയോഗിക്കാനായി നിങ്ങളുടെ കുട്ടിയുടെ Chromebook-ൽ ബിൽറ്റ് ഇൻ ആയി സ്ഥാപിച്ചിട്ടുള്ള എല്ലാ ഫീച്ചറുകളും സജ്ജീകരിക്കുന്നതും ഉപയോഗിക്കുന്നതും എങ്ങനെയെന്ന് മനസ്സിലാക്കുക.

    OPEN
  • വൈകല്യമുള്ള വിദ്യാർത്ഥികൾക്കായി ഉപയോഗസഹായിയുെട വിവരങ്ങൾ കണ്ടെത്തുക

    നിങ്ങളുടെ കുട്ടിക്ക് പ്രത്യേക ആവശ്യമോ വെെകല്യമോ ഉണ്ടെങ്കിൽ Google Workspace, Chromebooks എന്നിവയിൽ ബിൽറ്റ് ഇൻ ആയി സ്ഥാപിച്ചിട്ടുള്ള ഉപയോഗസഹായി ഫീച്ചറുകൾ അടുത്തറിഞ്ഞ് അവരെ പിന്തുണയ്‌ക്കുക.

    തുറക്കുക
  • സ്‌കൂളിലെ കാര്യങ്ങൾ ചെയ്യാൻ സഹായം നേടുക

    ഹെെസ്‌കൂൾ, യൂണിവേഴ്‌സിറ്റി തല വിഷയങ്ങൾ മനസ്സിലാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് Google AI അവതരിപ്പിക്കുന്ന പഠന ആപ്പായ Socratic ഉപയോഗിക്കുക.

    കൂടുതൽ കാര്യങ്ങൾ കണ്ടെത്തൂ
    ഡൗൺലോഡ് ചെയ്യുക

എന്റെ കുട്ടിയുടെ സാങ്കേതികവിദ്യാ ഉപയോഗം മാനേജ് ചെയ്യാനും അവർക്ക് സുരക്ഷിതമായ ഓൺലെെൻ അനുഭവം നൽകാനും എനിക്ക് എങ്ങനെ കഴിയും?

  • ആരോഗ്യകരമായ ഡിജിറ്റൽ ശീലങ്ങൾ സൃഷ്‌ടിക്കൂ

    നിങ്ങളുടെ കുട്ടി ഓൺലെെനിൽ പഠിക്കുമ്പോഴും കളിക്കുമ്പോഴും കാര്യങ്ങൾ അടുത്തറിയുമ്പോഴും അവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ സഹായിക്കുന്നതിന് ഡിജിറ്റൽ ഗ്രൗണ്ട് നയങ്ങൾ സജ്ജീകരിക്കാൻ Family Link ആപ്പ് ഉപയോഗിക്കുക.

    കൂടുതലറിയുക
  • ഡിജിറ്റൽ ലോകത്ത് ഒപ്പം സഞ്ചരിക്കൂ

    ഫലപ്രദമായ സംഭാഷണങ്ങൾ തുടങ്ങിവെക്കാനും നിങ്ങളുടെ മുഴുവൻ കുടുംബത്തിനും ഇണങ്ങിയ ആരോഗ്യകരമായ രീതികൾ കണ്ടെത്താനും ഞങ്ങൾ ഒരു മാർഗ്ഗരേഖ സൃഷ്‌ടിച്ചിട്ടുണ്ട്.

    കൂടുതലറിയുക

എന്റെ കുട്ടിയുടെ പഠനത്തെ പിന്തുണയ്‌ക്കാൻ കൂടുതൽ ഉള്ളടക്കം എവിടെ ലഭിക്കും?

  • നിങ്ങളുടെ കുടുംബത്തിന് ഇഷ്‌ടപ്പെട്ട സാഹസികത തിരഞ്ഞെടുക്കുക

    Google Arts & Culture ഉപയോഗിച്ച് രസകരമായ വസ്‌തുതകൾ, മനോഹരമായ പ്രവൃത്തികൾ, അതിശയകരമായ കഥകൾ എന്നിവ കണ്ടെത്തൂ.

    തുറക്കുക
  • മുഴുവൻ കുടുംബത്തിനുമുള്ള പഠനസഹായി വിവരങ്ങൾ

    മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കുമുള്ള അനുബന്ധ പഠന ഉള്ളടക്കവും ആക്‌റ്റിവിറ്റികളും YouTube-ൽ കണ്ടെത്താം.

    തുറക്കുക
  • വീട്ടിലിരുന്ന് ചെയ്യാവുന്ന രസകരമായ കോഡിംഗ് ആക്‌റ്റിവിറ്റികൾ

    പ്രായോഗികമായ പ്രവർത്തികളിലൂടെ കോഡിംഗ് പഠിപ്പിക്കുന്ന, രസകരമായ വീഡിയോ അധിഷ്‌ഠിത പാഠ്യപദ്ധതിയായ CS First ഉപയോഗിച്ച് തുടങ്ങാൻ കുട്ടികളെ സഹായിക്കുന്നതിന് മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും ഈ മാർഗ്ഗനിർദ്ദേശം ഉപയോഗിക്കാം.

    അത് പരീക്ഷിച്ച് നോക്കൂ

എന്റെ കുട്ടിയുടെ സ്‌കൂളുമായി എനിക്ക് എങ്ങനെ ആശയവിനിമയം നടത്താം? മാത്രമല്ല, ഞാൻ സംസാരിക്കുന്ന ഭാഷ സ്‌കൂളിലെ ഭാഷയല്ലെങ്കിൽ എന്തായിരിക്കും അവസ്ഥ?

  • Google Meet ഉപയോഗിച്ച് കോളുകൾ ക്രമീകരിക്കുക

    Meet ഉപയോഗിച്ച് അദ്ധ്യാപകരുമായി വീഡിയോ, ഓഡിയോ കോളുകൾ സജ്ജീകരിക്കാൻ നിങ്ങൾക്കും നിങ്ങളുടെ കുട്ടിക്കും കഴിയും.

    തുറക്കുക
  • Google വിവർത്തനം ഉപയോഗിച്ച് ധാരണ മെച്ചപ്പെടുത്തുക

    നിങ്ങളുടെ ഫോണിലെ സംഭാഷണങ്ങൾ വിവർത്തനം ചെയ്യാൻ അല്ലെങ്കിൽ വാക്കുകൾ, ഡോക്യുമെന്റുകൾ, ഇമെയിലുകൾ എന്നിവ മറ്റ് ഭാഷകളിലേക്ക് ആശയവിനിമയം നടത്താൻ വിവർത്തനം ചെയ്യുന്നതിന് വേണ്ടി ക്യാമറ ഉപയോഗിക്കുക.

    തുറക്കുക
  • ഇന്റർപ്രെറ്റർ മോഡ് ഉപയോഗിക്കുക

    നിങ്ങളുടെ ഫോണിലോ ഒരു സ്‌മാർട്ട് ഉപകരണം ഉണ്ടെങ്കിൽ അതിലോ Assistant ഉപയോഗിച്ച് സംഭാഷണങ്ങൾ വിവർത്തനം ചെയ്യാൻ Google Assistant-ന്റെ ഇന്റർപ്രെറ്റർ മോഡ് ഉപയോഗിക്കുക.

    തുറക്കുക

  • സമാനമായ കമ്മ്യൂണിറ്റികൾ

    നിങ്ങളുടെ കമ്മ്യൂണിറ്റിയിലെ മറ്റുള്ളവരുമായി ബന്ധം പുലർത്താനും കാര്യങ്ങൾ പങ്കിടാനും ഒരു പ്രാദേശിക Google Educator Group-ൽ ചേരുക.

    കൂടുതലറിയുക
  • Virtual Office Hours

    ഞങ്ങളുടെ Virtual Office Hours, പ്രതിവാര Twitter ചാറ്റുകൾ എന്നിവയിലൂടെ #TeachFromHome സംഭാഷണങ്ങളിൽ ചേരൂ.

    ചേരുക

കൂടുതൽ പിന്തുണയും പ്രചോദനവും

  • വിദൂര പഠനത്തെ കുറിച് കൂടുതൽ കണ്ടെത്തുക

    Google for Education കോവിഡ്-19 ഉറവിട പേജിൽ നിന്ന് ഉൽ‌പ്പന്ന പരിശീലനത്തിലേക്കും വെബിനാറുകളിലേക്കും ഞങ്ങളുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളിലേക്കുമുള്ള ആക്‌സസ് നേടുക.

    തുറക്കുക
  • കൂടുതൽ സഹായം നേടുക

    ചോദ്യങ്ങൾ ചോദിക്കാനും ഉൽപ്പന്ന വിദഗ്ദ്ധരുമായി നേരിട്ട് ബന്ധപ്പെടാനും Google for Education സഹായകേന്ദ്രവും ഉൽപ്പന്ന ഫോറങ്ങളും സന്ദർശിക്കുക.

    തുറക്കുക

എവിടെ നിന്നും പഠിപ്പിക്കൂ വിനെക്കുറിച്ച്

സ്‌കൂൾ അടച്ചിട്ടിരിക്കുന്നത് എല്ലാ സ്ഥലങ്ങളിലെയും അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബാധിക്കുന്നു. ഈ അസാധാരണ ഘട്ടത്തിൽ, വിദൂര വിദ്യാഭ്യാസത്തെ കൂടുതൽ എളുപ്പവും ആക്‌സസ് ചെയ്യാവുന്നതുമാക്കി മാറ്റാൻ സാങ്കേതികവിദ്യയ്‌ക്ക് കഴിയും.

നിങ്ങൾ ചെയ്‌ത് തുടങ്ങേണ്ട എല്ലാ കാര്യങ്ങളും വിശദീകരിക്കുന്ന, Google- ന്‍റെ നേതൃത്വത്തിലുള്ള ഒരു സംരംഭമാണ് എവിടെ നിന്നും പഠിപ്പിക്കൂ. എവിടെയും, ഏത് സമയത്തും ഏത് ഉപകരണത്തിലും പരസ്‌പര സഹകരണത്തോടെയുള്ള അദ്ധ്യാപനം, പഠനം എന്നിവ സാധ്യമാക്കാവുന്ന തരത്തിലാണ് ഞങ്ങളുടെ പണച്ചിലവില്ലാത്തതും സുരക്ഷിതവുമായ ടൂളുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. എന്ത് തന്നെ സംഭവിച്ചാലും ഇതിലൂടെ പഠനം തുടരാൻ കഴിയുന്നു.

ഞങ്ങളുടെ പ്രാദേശിക പങ്കാളികൾ

  • FICCI Arise

    FICCI Arise

    പഠന ഫലങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഒരു കുട്ടിയും അവഗണിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള സർക്കാർ, സ്വകാര്യ ശ്രമങ്ങളിൽ ഒരു ഉത്തേജകനാകാനുള്ള കാഴ്ചപ്പാടോടെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ വിവിധ വശങ്ങളെ പ്രതിനിധീകരിക്കുന്ന പങ്കാളികളുടെ ഒരു കൂട്ടായ്മയാണ് FICCI ARISE.