റിച്ച് കമ്മ്യൂണിക്കേഷൻ സേവനങ്ങളിലൂടെ (RCS), SMS/MMS-ലേക്ക് ഫോൾബാക്ക് ചെയ്യുന്ന സന്ദേശമയയ്‌ക്കുന്നതിനുള്ള ഔദ്യോഗിക Google ആപ്പാണ് Google Messages. ടെക്‌സ്‌റ്റ് ചെയ്യലിന്റെ വിശ്വാസ്യതയോടെയും ചാറ്റിന്റെ സമ്പന്നതയോടെയും ആർക്കും മൊബൈലിൽ നിന്നോ ഡെസ്ക്ടോപ്പിൽ നിന്നോ സന്ദേശം അയയ്ക്കൂ. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം സമ്പർക്കത്തിൽ തുടരുകയും ഗ്രൂപ്പ് ടെക്‌സ്‌റ്റുകൾ അയയ്‌ക്കുകയും നിങ്ങൾക്ക് പ്രിയപ്പെട്ട ചിത്രങ്ങൾ, GIF-കൾ, ഇമോജി, സ്‌റ്റിക്കറുകൾ, വീഡിയോകൾ, ഓഡിയോ സന്ദേശങ്ങൾ എന്നിവ പങ്കിടുകയും ചെയ്യുക.
വ്യക്തവും ഉപയോഗിക്കാൻ എളുപ്പമുള്ളതും ലളിതവുമായ രൂപകൽപ്പന
തൽക്ഷണ അറിയിപ്പുകൾ, സ്മാർട്ട് മറുപടികൾ, പുതുപുത്തൻ രൂപകൽപ്പന എന്നിവ ആശയവിനിമയം കൂടുതൽ വേഗത്തിലും രസകരവുമായി മാറ്റുന്നു. ഇരുണ്ട മോഡ് ഉപയോഗിച്ച്, കുറഞ്ഞ വെളിച്ചമുള്ള സാഹചര്യങ്ങളിൽ Messages സൗകര്യപ്രദമായി ഉപയോഗിക്കാനാവും.
എളുപ്പത്തിലുള്ള പങ്കിടൽ
ആപ്പിൽ നിന്ന് ചിത്രങ്ങളും വീഡിയോകളും തിരഞ്ഞെടുത്ത് അല്ലെങ്കിൽ നേരിട്ടെടുത്ത് എളുപ്പത്തിൽ പങ്കിടുക. നിങ്ങളുടെ കോൺടാക്റ്റുകൾക്ക് ഓഡിയോ സന്ദേശങ്ങൾ പോലും അയയ്ക്കാം.
കൂടുതൽ സമ്പന്നമായ സംഭാഷണങ്ങൾ
ഓഡിയോ സന്ദേശങ്ങൾ, ഇമോജി, സ്‌റ്റിക്കറുകൾ അല്ലെങ്കിൽ നിങ്ങളുടെ ലൊക്കേഷൻ അയയ്‌ക്കുക. ഇതോടൊപ്പം നിങ്ങൾക്ക് Google Pay ഉപയോഗിച്ച് പണം അയയ്ക്കാനും സ്വീകരിക്കാനുമാവും.
ശക്തമായ തിരയൽ
ഇപ്പോൾ നിങ്ങളുടെ സംഭാഷണങ്ങളിൽ പങ്കിട്ട ഉള്ളടക്കത്തിൽ ഭൂരിഭാഗവും കണ്ടെത്താനാവും: തിരയൽ ഐക്കണിൽ ടാപ്പ് ചെയ്‌ത്, നിങ്ങളുടെ സന്ദേശമയയ്ക്കൽ ചരിത്രം, നിങ്ങൾ അവരുമായി പങ്കിട്ട ഫോട്ടോകൾ, വീഡിയോകൾ, വിലാസങ്ങൾ അല്ലെങ്കിൽ ലിങ്കുകൾ എന്നിവ കാണാൻ ഒരു പ്രത്യേക കോൺടാക്റ്റ് തിരഞ്ഞെടുക്കുക.
ചാറ്റ് ഫീച്ചറുകൾ (RCS)
പിന്തുണയ്ക്കുന്ന കാരിയറുകളിൽ, വൈഫൈയിലൂടെയോ ഡാറ്റ നെറ്റ്‌വർക്കിലൂടെയോ നിങ്ങൾക്ക് സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനുമാവും, സുഹൃത്തുക്കൾ ടൈപ്പ് ചെയ്യുമ്പോഴോ അവർ നിങ്ങളുടെ സന്ദേശം വായിക്കുമ്പോഴോ കാണുക, ഉയർന്ന നിലവാരത്തിൽ ചിത്രങ്ങളും വീഡിയോകളും പങ്കിടുകയും മറ്റും ചെയ്യുക.
Android™ 5.0 Lollipop-ഉം അതിന് ശേഷമുള്ളവയും റൺ ചെയ്യുന്ന ഉപകരണങ്ങളിൽ Messages പിന്തുണയ്ക്കുന്നു. Wear OS ഉപകരണങ്ങളിൽ ആപ്പ് ലഭ്യമാണ്
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, നവം 25