Google ഷീറ്റ് ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ Android ഫോണിലോ ടാബ്‌ലെറ്റിലോ ഉള്ള സ്‌പ്രെഡ്‌ഷീറ്റുകൾ സൃഷ്‌ടിക്കുകയും എഡിറ്റുചെയ്യുകയും മറ്റുള്ളവയുമായി സംയോജിപ്പിക്കുകയും ചെയ്യുക. ഷീറ്റ് ഉപയോഗിച്ച് ഇനിപ്പറയുന്നവ ചെയ്യാനാവും:
- പുതിയ സ്‌പ്രെഡ്‌ഷീറ്റുകൾ സൃഷ്‌ടിക്കാം അല്ലെങ്കിൽ നിലവിലുള്ള ഫയലുകൾ എഡിറ്റുചെയ്യാം
- സ്‌പ്രെഡ്‌ഷീറ്റുകൾ പങ്കിടുകയും ഒരേ സ്‌പ്രെഡ്‌ഷീറ്റുകളിൽ നിന്ന് ഒരേ സമയം സംയോജിപ്പിക്കുകയും ചെയ്യാം.
- ഓഫ്‌ലൈനാണെങ്കിൽ പോലും എവിടെ നിന്നും എപ്പോൾ വേണമെങ്കിലും ജോലി ചെയ്യാം
- കമന്റുകൾ ചേർക്കാം, അതിനോട് പ്രതികരിക്കാം.
- സെല്ലുകൾ ഫോർമാറ്റുചെയ്യുക, ഡാറ്റ നൽകുകയോ അടുക്കുകയോ ചെയ്യുക, ചാർട്ടുകൾ കാണുക, സൂത്രവാക്യങ്ങൾ ചേർക്കുക, 'കണ്ടെത്തുക/മാറ്റി പകരം വയ്‌ക്കുക' ഉപയോഗിക്കുക എന്നിവയും മറ്റും.
- നിങ്ങളുടെ പ്രയത്നം വിഫലമാകുമെന്ന് ഓർത്ത് ഒരിക്കലും വിഷമിക്കേണ്ടതില്ല – ടൈപ്പുചെയ്യുമ്പോൾ തന്നെ അവയെല്ലാം സ്വയം സംരക്ഷിക്കപ്പെടും.
- 'എക്‌സ്‌പ്ലോർ' ഉപയോഗിച്ച് തൽക്ഷണം സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാക്കാനും ചാർട്ടുകൾ വേഗത്തിൽ ചേർക്കാനും ഒരൊറ്റ ടാപ്പിലൂടെ ഫോർമാറ്റിംഗ് നൽകാനുമാവും.
- Excel ഫയലുകൾ തുറക്കുകയും എഡിറ്റുചെയ്യുകയും സംരക്ഷിക്കുകയും ചെയ്യാം.
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, നവം 21